Kerala NGO Union

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കാളികളാകാനും, പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനും ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കൺവൻഷൻ ജീവനക്കാരോടും, അധ്യാപകരോടും ആഹ്വാനം ചെയ്തു. ഓഫീസ് തല പ്രചാരണ സ്കോഡുകൾ, കോർണർ യോഗങ്ങൾ, പ്രാദേശിക ധർണ്ണകൾ തുടങ്ങിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങക്ക് കൺവൻഷൻ രൂപം നൽകി. കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 22 ന് യൂണിയന്‍ ജില്ലാ സെന്ററില്‍ […]

മേട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് മുമ്പില്‍ യൂണിയന്‍ പ്രകടനം.

മേട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയന്‍ ജീവനക്കാരുടെ ബൈട്രാന്‍സ്ഫര്‍&പ്രൊമോഷന്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കമ്മീഷണറേറ്റിലും/ആര്‍.ടി.ഒ ഓഫീസുകള്‍ക്ക് മുമ്പിലും എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 2022 ഫെബ്രുവരി 17 ന് കല്‍പ്പറ്റ ജില്ലാ ആര്‍.ടി.ഒ ഓഫീസില്‍ മുമ്പില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധര്‍ണ്ണ

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സാമാന്യ ജനവിഭാഗത്തിനും, തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും എതിരായ നയങ്ങള്‍ നടപ്പിലാക്കുന്ന – കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എഫ് എസ് ഇ ടി യുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. 2022 ഫെബ്രുവരി 15 ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എച്ച്.ഐ.എം. സ്കൂളിനു സമീപത്തു നടന്ന […]

റവന്യു വകുപ്പിൽ മാനദണ്ഡ വിധേയമായി സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക.

റവന്യു വകുപ്പിൽ മാനദണ്ഡ വിധേയമായി സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. റവന്യു വകുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അടിമയന്തിരമായി അവസാനിപ്പിച്ച് 2017-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ ഉത്തരവിന് വിധേയമായി റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിലും, താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനം നടത്തി. മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറി […]

28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യല്‍ കോടതികള്‍ അംഗീകാരം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

സംസ്ഥാനത്ത് 28 പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും ആവശ്യമായ തസ്തികകളും അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടാക്കനും സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാനും ഇതോടെ സാധ്യമാകും. വയനാട് ജില്ലയിലെ കല്‍പ്പറ്റ ജില്ലാ കോടതിക്കു മുമ്പില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി സ. എ കെ രാജേഷ് പ്രകടനം ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനവുമുള്ള കേന്ദ്ര ബജറ്റിൽ പ്രതിഷേധ പ്രകടനം : എഫ്.എസ്.ഇ.ടി.ഒ.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതി സന്ധിയിൽ പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ചത്.കോർപ്പറേറ്റ് താൽപര്യസംരക്ഷണത്തിനും തീവ്ര സ്വകാര്യവൽക്കരണത്തിനുമാണ് ബജറ്റ് ഊന്നൽ നൽകിയത്. ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനവുമുള്ള കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് 2022 ഫെബ്രുവരി 2 ന് ഓഫീസ് കേന്ദ്രങ്ങളിലും സ്കൂളിലും പ്രതിഷേധ പ്രകടനം നടത്തി. വയനാട് കളക്ടേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധ പ്രകടന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡണ്ട് സ. വില്‍സണ്‍ തോമസ് […]

എഫ്.എസ്.ഇ.ടി.ഒ. വഞ്ചനാദിനം 2022 ജനുവരി 31 ആചരിച്ചു.

കർഷക സമരം ഒത്തുതീർപ്പുകൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കർഷകരും – തൊഴിലാളികളും 2022 ജനുവരി 31 വഞ്ചനാദിനം ആചരിക്കുന്നത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി. സംസ്ഥാനത്താകെ 1000 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രകടനം നടന്നു. വയനാട് കളക്ടേറ്റിനു മുമ്പിൽ നടന്ന യോഗം എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.

“സ്ത്രീപക്ഷ കേരളം – സുരക്ഷിത കേരളം” വനിത സെമിനാര്‍ – 2022 ജനുവരി 17

    കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ “സ്ത്രീപക്ഷ കേരളം – സുരക്ഷിത കേരളം” വിഷയത്തില്‍ സെമിനാര്‍ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സ. വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എന്‍.ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സ. പി വി ഏലിയാമ്മ മുഖ്യപ്രഭാഷണം നടത്തി. എ എന്‍ ഗീത, ബി സുധ എന്നിവര്‍ സംസാരിച്ചു. ജില്ലാ […]

2022 ജനുവരി 17ന് റവന്യു വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ പിൻവലിക്കുക എൻ.ജി.ഒ.യൂണിയൻ കൂട്ട ധർണ്ണ നടത്തി.

റവന്യു വകുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അടിമയന്തിരമായി പിൻവലിക്കണമെന്നും, 2017-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ ഉത്തരവിന് വിധേയമായി റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ കുട്ടധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ യൂണിയൻ സംസാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫുർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ. സെക്രട്ടറി […]

വയനാട് ജില്ലാ കേരള എൻ.ജി.ഒ യൂണിയൻ പഠന ക്ലാസ് 2022 ജനുവരി 8,9 – പ്രതീക്ഷ ഓഡിറ്റോറിയത്തിൽ,സുൽത്താൻ ബത്തേരി

  ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 75 പ്രതിനിധികളെ ഉൾപ്പെടുത്തി കേരള എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസ് നടത്തി. സുൽത്താൻ ബത്തേരി പ്രതീക്ഷ ഓഡിറ്റോറിയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പഠന ക്ലാസ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, ഡോ.രാജാഹരിപ്രസാദ്, പി. ഗഗാറിൻ, എ.എൻ പ്രഭാകരൻ, സി.എസ്.ശ്രീജിത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, ജില്ലാ […]