Kerala NGO Union

കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്ര ജൂബിലി – പതാകദിനം

  യൂണിയന്‍ ജില്ലാ സെന്ററില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സിവില്‍ സ്റ്റേഷന്‍ ഏരിയ പ്രസിഡണ്ട് റിജേഷ്.പി.സി. പതാക ഉയര്‍ത്തി. സൂരജ് . എച്ച്.സ്വാഗതം പറഞ്ഞു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ സംസാരിച്ചു. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് മാനന്തവാടി ഏരിയാ പ്രസിഡണ്ട് കെ.ആര്‍.പ്രീതി പതാക ഉയര്‍ത്തി. സരിത.യു.കെ. സ്വാഗതം പറഞ്ഞു. എസ്. അജയകുമാര്‍ സംസാരിച്ചു. ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ബത്തേരി ഏരിയാ പ്രസിഡണ്ട് […]

ജില്ലാ ഭാരവാഹികള്‍ – 2022

പ്രസിഡന്റ് : ടി. കെ അബ്ദുല്‍ ഗഫൂര്‍    വൈസ് പ്രസിഡന്റ് 1.വൈസ് പ്രസിഡന്റ് : വി. ജെ ഷാജി   2.വൈസ് പ്രസിഡന്റ് : ബി.  സുധ   സെക്രട്ടറി : എ. കെ രാജേഷ്‌      ജോയിന്റ് സെക്രട്ടറി :  1.ജോയിന്റ് സെക്രട്ടറി :  എ. എന്‍ ഗീത 2.ജോയിന്റ് സെക്രട്ടറി : എ. പി മധുസൂദനന്‍     ട്രഷറർ : കെ. എം നവാസ്    സെക്രട്ടറിയേറ്റംഗങ്ങൾ: കെ. ആനന്ദന്‍ […]

എൻ.ജി.ഒ. യൂണിയൻ വയനാട്  – ജില്ലാ സമ്മേളനം

      എൻ.ജി.ഒ. യൂണിയൻ വയനാട് – ജില്ലാ സമ്മേളനം 2022 ഒക്ടോബർ 16 നു രാവിലെ 9 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. ടി.കെ.അബ്ദുൾ ഗഫൂർ, ബി.സുധ, വി.കെ.പ്രശാന്തൻ  എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സമ്മേളനം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം.നവാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ. ഷാജി രക്തസാക്ഷി പ്രമേയവും, ജില്ലാ […]

ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു – FSETO

സാമൂഹ്യ വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ സംഘടിപ്പിക്കുന്ന. തീവ്ര പ്രചരണ പരിപാടികളില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിചേരുകയാണ്. പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി.സിവില്‍ എക്സൈസ് ഓഫീസില്‍ വിജേഷ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ 32ാം വാര്‍ഷിക സമ്മേളനം

    എന്‍ ജി ഒ യൂണിയന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 28 ന് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

ഇ.പത്മനാഭന്‍ 32ാം ചരമ വാര്‍ഷികം അനുസ്മരണം

ഇ.പത്മനാഭന്‍ അനുസ്മരണം കേരള എന്‍.ജി.ഒ. യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന സ. ഇ.പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ അനുസ്മരണ പ്രഭാഷണം നടത്തി.” ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് പ്രഭാഷണം നടത്തി.

ജലസേചന വകുപ്പ് – ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ

  കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ / ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.വയനാട് ജില്ലയിൽ ബത്തേരി മൈനർ ഇറിഗേഷൻ […]