സംസ്ഥാന സര്‍ക്കാരിനു കീഴിലെ അഞ്ച് വകുപ്പുകള്‍ സംയോജിപ്പിച്ച് തദ്ദേശ പൊതുസര്‍വീസ് യാഥാര്‍ത്ഥ്യമാക്കി വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടനം നടത്തി. സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയും ഓരോ വകുപ്പിലെയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും സ്ഥാനക്കയറ്റ സാദ്ധ്യതയും ഉറപ്പുവരുത്തിയുമാണ് പൊതുസര്‍വീസ് യാഥാര്‍ത്ഥ്യമാക്കിയത്.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഡി സുഗതന്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ബി മധു, എം വി സുമ എന്നിവര്‍ സംസാരിച്ചു.ടൗണ്‍ പ്ലാനിംഗ് ഓഫീസിനു മുന്നില്‍ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഡി.സുഗതന്‍, ഡി.ഡി.പി. ഓഫീസിനു മുന്നില്‍ എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മീദേവി, ജില്ലാ പഞ്ചായത്തിനു മുന്നില്‍ എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.ബിനു, ജില്ലാ ജോയിന്റ് സെക്രട്ടറി ജി.അനീഷ് കുമാര്‍, സാബു ജോർജ് , സുമ എ എസ് (കെ.ജി.ഒ.എ), സുമേഷ് വാസുദേവൻ (കെ.ജി.ഒ.എ) എന്നിര്‍ സംസാരിച്ചു. അടൂര്‍ റവന്യൂ ടവറില്‍ എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്, പറക്കോട് ബ്ലോക്ക് ഓഫീസിനു മുന്നില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രവിചന്ദ്രന്‍, പന്തളം ബ്ലോക്ക് ഓഫീസിനു മുന്നില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.നൗഷാദ് എന്നിവര്‍ സംസാരിച്ചു.തിരുവല്ല നഗരസഭാ ഓഫീസിനു മുന്നില്‍ എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്ആര്‍.പ്രവീണ്‍, കെ.എം.സി.എസ്.യു. ജില്ലാ സെക്രട്ടറി അജി.എസ്.കുമാര്‍, പുളിക്കീഴ് ബ്ലോക്ക് ഓഫീസിനു മുന്നില്‍ ജില്ലാ കമ്മിറ്റിയംഗം പി.ജി.ശ്രീരാജ്, കോയിപ്രം ബ്ലോക്ക് ഓഫീസിനു മുന്നില്‍ ഏരിയ സെക്രട്ടറി ബി.സജീഷ് എന്നിവര്‍ സംസാരിച്ചു. റാന്നിയില്‍ എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ്.വിനോദ്, ഏരിയ സെക്രട്ടറി ഒ.റ്റി.ദിപിന്‍ദാസ്, റ്റി.കെ.സജി, കെ സജികുമാർ എന്നിവര്‍ സംസാരിച്ചു. കോന്നിയില്‍ ജില്ലാ ട്രഷറര്‍ ജി.ബിനുകുമാറും,മല്ലപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ശ്രീനിവാസനും ഏരിയ സെക്രട്ടറി കെ.സഞ്ജീവും സംസാരിച്ചു.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.