തിരുവനന്തപുരം നോർത്ത് ജില്ലയിൽ വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം
കേരളത്തിലെ സിവിൽ സർവ്വീസിനെ ജനോപകാരപ്രദവും അഴിമതിരഹിതവുമാക്കുന്നതിനായി കേരള NGO യൂണിയൻ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലയിൽ 33 വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം കഴക്കൂട്ടം വില്ലേജാഫീസിൽ ബഹു: ടൂറിസം – സഹകരണ – ദേവസ്വം – വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു . പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുവാനായി എല്ലാ മലയാളികളോടും ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ നിർബന്ധിത പിരിവായും പിടിച്ചുപറിയായും ചിലർ ആക്ഷേപിക്കുന്നത് ചരിത്രത്തെ മറന്നു […]