ജനദ്രോഹ കേന്ദ്രബജറ്റില്‍ പ്രതിഷേധം
ജനദ്രോഹ കേന്ദ്രബജറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ 2021 ഫെബ്രുവരി 2 ന് പ്രതിഷേധിച്ചു. മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.വിശ്വംഭരന്, വി.വിജിത് എന്നിവര്‍ സംസാരിച്ചു.