ജീവനക്കാരും അദ്ധ്യാപകരും രാജ്ഭവൻ മാർച്ച് നടത്തി
ദ്വിദിന ദേശീയപണിമുടക്ക് ജീവനക്കാരും അദ്ധ്യാപകരും രാജ്ഭവൻ മാർച്ച് നടത്തി 2019 ജനുവരി 8,9 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്ത് രാജ്ഭവനിലേക്കും, ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും ജീവനക്കാരും അദ്ധ്യാപകരും വമ്പിച്ച മാർച്ച് നടത്തി. രാജ്യത്ത് നടപ്പാക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി സമസ്തമേഖലയിലേയും ജനജീവിതം അതീവ ദുസ്സഹമായ സാഹചര്യത്തിൽ, തൊഴിലാളികളും, കർഷകരും, ജീവനക്കാരും അണിനിരക്കുന്ന ദേശീയ പണിമുടക്ക് 2019 ജനുവരി 8,9 തീയതികളിൽ നടക്കുകയാണ്. മുഴുവൻ തൊഴിലാളിസംഘടനകളും മുന്നോട്ടുവച്ച ആവശ്യങ്ങളോട് നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. തൊഴിലില്ലായ്മ അതീവ […]