കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാമേഖലാ കേന്ദ്രങ്ങളിലേക്ക് ജീവനക്കാരുടെഉജ്ജ്വല മാർച്ച്
സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക്കരുത്തുപകരുക തുടങ്ങിയആവശ്യങ്ങൾഉന്നയിച്ച്സംസ്ഥാന ജീവനക്കാർകേരളാ എൻ.ജി.ഒ. യൂണിയൻനേതൃത്വത്തിൽജില്ലാമേഖലാകേന്ദ്രങ്ങളിലേക്ക്മാർച്ചുംതുടർന്ന്ധർണ്ണയുംനടത്തി.കൊല്ലത്ത് ജില്ലാ കളക്ടറേറ്റിനു മുന്നിലേക്കും കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ മേഖലാ കേന്ദ്രങ്ങളിലുമാണ് മാർച്ചും ധർണ്ണയുംനടന്നത്. കൊല്ലത്ത് യൂണിയൻ സിവിൽ സ്റ്റേഷൻ, ഠൗൺ, കുണ്ടറ, ചാത്തന്നൂർ എന്നീ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലും കൊട്ടാരക്കരയിൽ കൊട്ടാരക്കര, കടയ്ക്കൽ, പത്തനാപുരം, പുനലൂർ എന്നിവയുടെയും കരുനാഗപ്പള്ളിയിൽ കരുനാഗപ്പള്ളി, കുന്നത്തൂർ എന്നീ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിലുമാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ജനജീവിതം ദുരിതപൂർണ്ണമാക്കുന്നകേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ആളിക്കത്തിയ മാർച്ചിലും ധർണ്ണയിലും വനിതകളടക്കം ആയിരക്കണക്കിന് ജീവനക്കാർ […]