Kerala NGO Union

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത്

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത് രണ്ടരപതിറ്റാണ്ടിലേറെയായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായി രാജ്യത്ത് നടന്ന 18-ാമത് ദേശീയ പ്രക്ഷോഭമാണ് 2019 ജനുവരി 8, 9 തീയതികളിലെ ദ്വിദിന ദേശീയപണിമുടക്ക്. മുൻപുനടന്ന പ്രക്ഷോഭങ്ങളിലെന്നപോലെ ദ്വിദിന ദേശീയപണിമുടക്കിലും സംസ്ഥാന സിവിൽസർവ്വീസ് ജീവനക്കാരും അദ്ധ്യാപകരും ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി. 1991 ൽ ആഗോളവൽക്കരണനയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയ ഘട്ടം മുതൽ ഐ.എം.എഫ്, വേൾഡ് ബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായി സിവിൽസർവ്വീസ് മേഖലയിലും നവഉദാരവൽക്കരണനയങ്ങൾ കേന്ദ്രഭരണാധികാരികളും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ചെലവുചുരുക്കൽ നടപടികളുടെ […]

ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് രാജ്യത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ നടപ്പിലാക്കിയതും.ഈ സാഹചര്യത്തിലാണ് PFRDA നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് 2019 ജനുവരി 8,9 തീയതികളിൽ ദ്വിദിന […]

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.

  ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്. ഇതിന്റെഭാഗമായാണ് രാജ്യത്ത് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാലതൊഴിൽ നടപ്പിലാക്കിയതും . ഉത്പന്നങ്ങൾക്ക്  വിലകിട്ടാതെ കർഷകർ കൃഷിയിടം ഉപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യത്തെകർഷകരും തൊഴിലാളികളും പ്രക്ഷോഭരംഗത്താണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ എല്ലാദിവസവും കൂടിക്കൊണ്ടിരിക്കുന്നു. രൂപയുടെ വിലയിടിവ് വിലക്കയറ്റത്തിന്റെ ആഘാതം രൂക്ഷമാക്കുന്നു. വർഗീയമായും, ജാതീയമായും […]