കേരള എൻ.ജി.ഒ. യൂണിയൻ, ജില്ലാസമ്മേളനം
എൻ.ജി.ഒ. യൂണിയൻ ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11.തീയതികളിൽ ചേർത്തല വച്ച് നടന്നു.ഫെബ്രുവരി 10ന് രാവിലെ 9.30 ന് പ്രസിഡന്റസ.പി.സി.ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി സ.എ.എ.ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സ.ബി.സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ പി.പി.പ്രകാശൻ(ചേർത്തല),ടി.ഡി.ശ്രീദേവി(സിവിൽ സ്ററേഷൻ), സന്ധ്യ.കെ.ജി(ടൗൺ), പി.എം.ബീച്ച(മെഡിക്കൽ കോളേജ്),അബ്ദുൾ മനാഫ്(കുട്ടനാട്),പി.ബാബു(ചെങ്ങന്നൂർ), എ.എസ്.മനോജ ്(ഹരിപ്പാട്), ഇ.നസറുള്ള(കായംകുളം),ആർ.രാജേഷ്(മാവേലിക്കര),എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം […]
ജനപക്ഷ ബഡ്ജറ്റിന് പിന്തുണമായി പ്രകടനവും ധർണ്ണയും
ജനപക്ഷ ബജറ്റിന്പിന്തുണ നൽകാനും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ യാഥാർത്ഥ്യമാക്കുവാനും അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ പിന്തുണ പ്രഖ്യാപിച്ചും കേരള NGO യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലേയ്ക്ക് മാർച്ച് 13 ന് ജീവനക്കാരുടെ പ്രകടനവും കൂട്ടധർണ്ണയും നടത്തി. ജില്ലാ കേന്ദ്രത്തിൽ നടന്ന മാർച്ച് സംസ്ഥാന കമ്മറ്റിയംഗം സഖാവ് എ എ റഹിം ഉദ്ഘാടനം ചെയ്തു.