ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല

ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയാക്കി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയാണ് കൂട്ടിയത്. പെട്രോൾ വില […]