അഖിലേന്ത്യാ അവകാശദിനം – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി

അഖിലേന്ത്യാ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ-പുറംകരാർ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണവും സേവനമേഖലാ പിന്മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്‌തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, ഭരണഘടനയുടെ 310, 311 (2)(എ), (ബി), (സി) വകുപ്പുകൾ റദ്ദാക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ  പ്രകടനവും യോഗവും നടത്തി.

കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ജി.കെ. ഹരികുമാർ, എസ്. സബിത, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ബി. സജീവ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, പ്രസിഡന്റ് മിനിമോൾ, എഫ്.എസ്.ഇ.റ്റി.ഒ. കൊല്ലം താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.

ശാസ്താംകോട്ടയിൽ  നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, എഫ്.എസ്.ഇ.റ്റി.ഒ. താലൂക്ക് പ്രസിഡന്റ് എൻ. രതീഷ്, രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളിയിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്‌തു.  കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം ആർ.ബി. ഷൈലേഷ് കുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രതീഷ് കുമാർ, കെ.ജി.ഒ.എ. ഏരിയാ സെക്രട്ടറി ജി. ദീപു, കെ.എം.സി.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം വിനോദ്, എഫ്.എസ്.ഇ.റ്റി.ഒ. താലൂക്ക് സെക്രട്ടറി എംഎസ്. ഷിബു, പി.എൻ. മനോജ്, പി. ലൈജു എന്നിവർ സംസാരിച്ചു.

കൊട്ടാരക്കരയിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, കെ.ജി.ഒ.എ. ഏരിയാ സെക്രട്ടറി സാം എന്നിവർ സംസാരിച്ചു. പുനലൂരിൽ കെ.എസ്.റ്റി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. അശോകൻ, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു.