പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണവും സേവന മേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക,
വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾക്ക് ഉറപ്പു വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി..
കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ ചേർന്ന പൊതുയോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.. എൻ.സുരേന്ദ്രൻ, കെ.പ്രകാശൻ, ടി.ടി.ഖമറുസമൻ എന്നിവർ സംസാരിച്ചു
ഇരിട്ടിയിൽ കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.ബീന ഉദ്ഘാടനം ചെയ്തു..
കെ.രതീശൻ, വി.വി വിനോദ് കുമാർ, പ്രദോഷ് കുമാർ, പി.എ.ലെനീഷ്, കെ.രാജേഷ് എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ ഉദ്ഘാടനം ചെയ്തു.ടി എം സുരേഷ് കുമാര്‍,
സഹീഷ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം. അനീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു ടി.പി. സോമനാഥൻ , നിഷ പി.ഡി., സീബബാലൻ പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
തളിപ്പറമ്പിൽ കെ.ജി.ഒ.എ.ജില്ലാ ട്രഷറർ കെ ഷാജി ഉദ്ഘാടനം ചെയ്തു. ഇ.കെ.വിനോദൻ, കെ.രമേശൻ, ടി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു