അഖിലേന്ത്യാ അവകാശ ദിനം
പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക; നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക,പൊതുമേഖലാ സ്വകാര്യവത്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക. ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക;മതനിരപേക്ഷത സംരക്ഷിക്കുക.,ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ- അവകാശങ്ങൾ ഉറപ്പു വരുത്തുക; ഭരണഘടനയുടെ  310,311 ( 2 ),(എ), (ബി), (സി) വകുപ്പുകൾ റദ്ദാക്കുക.,ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക.,വിലക്കയറ്റം തടയുക;പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനപ്രകാരം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഖിലേന്ത്യാ അവകാശ ദിനം ആചരിച്ചു.വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ.സംസ്ഥാന കമ്മിറ്റി അംഗം എൽ.മാഗി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ,എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്, കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു , ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് ജി. ആനന്ദ് കുമാർ എന്നിവർ സംസാരിച്ചു.28.05.2022.