ജീവനക്കാരും, അധ്യാപകരും അഖിലേന്ത്യാ പ്രതിഷേധം ദിനം ആചരിച്ചു.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ-പുറം കരാർ നിയമനം അവസാനിപ്പിക്കുക,, പൊതുമേഖലാ സ്വകാര്യവൽക്കാരണവും, സേവന മേഖലാ പിന്മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ, ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, ഭരണഘടനയുടെ ആർട്ടിക്കിൾ 310,311(2), എ, ബി, സി വകുപ്പുകൾ റദ്ദാക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് എഫ്.എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും അഖിലേന്ത്യാ അവകാശ ദിനം ആചരിച്ചു. 2022 ഏപ്രിൽ 13 മുതൽ 17 വരെ ബീഹാറിലെ ബഹുസരായിൽ ചേർന്ന എ.ഐ.എസ്.ജി.ഇ.എഫ് ന്റെ 17 ആം ദേശീയ സമ്മേളനം, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്തിരുന്നു.
അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന്റെ മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ. ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, പി.എസ്.സി.ഇ.യു ജനറൽ സെക്രട്ടറി ബി.ജയകുമാർ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി ദീപക് എസ്.വി, കെയു.ഇ.യു ജനറൽ സെക്രട്ടറി ഡി. എൻ. അജയ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്, യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ ഷീജ, കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി ജിൻരാജ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്.മീനു, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്.ഹമീദ്, എന്നിവർ പങ്കെടുത്തു. എഫ്.എസ്. ഇ. ടി. ഒ ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി ഷിനു റോബർട്ട് നന്ദി പറഞ്ഞു.
താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആറ്റിങ്ങലിൽ കെ.പി സുനിൽ കുമാർവർക്കലയിൽ എ ഷാജഹാൻ എന്നിവർ സംസാരിച്ചു.