കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ മെയ് 28 അഖിലേന്ത്യ അവകാശ ദിനമായി ആചരിച്ചു.
*പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക.
* കരാർ – പുറംകരാർ നിയമനം അവസാനിപ്പിക്കുക.
*പൊതുമേഖലാ സ്വകാര്യ വൽക്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക;ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക.
* വർഗീയതയെ ചെറുക്കുക; മതനിരപേക്ഷത സംരക്ഷിക്കുക.
* ജീവനക്കാർക്ക് ട്രേഡ് യൂണിയൻ -ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക; ഭരണഘടനയുടെ 310,311 (2) ( എ ) (ബി) (സി) വകുപ്പുകൾ റദ്ദാക്കുക.
* ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക.
* വിലക്കയറ്റം തടയുക;പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച അഖിലേന്ത്യ അവകാശദിനത്തോടനുബന്ധിച്ച് കേരളത്തിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിൽ മുന്നിലേക്ക് നടന്ന് പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. എഫ് എസ് ഇ ടി ഒ സംസ്ഥാന ട്രഷററും കെജിഒഎ ജനറൽ സെക്രട്ടറിയുമായ ഡോ. എസ് ആർ മോഹനചന്ദ്രൻ സംസാരിച്ചു. കേന്ദ്ര സർക്കാരിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്താകമാനം അലയടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി മാറി അഖിലേന്ത്യ അവകാശ ദിനാചരണത്തോടനുബന്ധിച്ചുള്ള സമര പരിപാടികൾ .