എ ഐ എസ് ജി ഇ എഫ് ആഹ്വാനപ്രകാരം അഖിലേന്ത്യ അവകാശ ദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
തൃശ്ശൂർ താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന പ്രകടനവും യോഗവും
FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തെ അഭിവാദ്യം ചെയ്തു കൊണ്ട് kgoa ജില്ലാ ജോയിന്റ് സെക്രട്ടറി
സുരേഷ് കെ ദാമോദരന്‍,
kgna സംസ്ഥാന ട്രഷറർ സുധീഷ്കുമാര്‍ N B എന്നിവർ സംസാരിച്ചു.
NGO Union ജില്ലാ വൈസ് പ്രസിഡണ്ട്K M ലൈസമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ FSETO തൃശൂര്‍ താലൂക്ക് സെക്രട്ടറി P G കൃഷ്ണകുമാര്‍ സ്വാഗതവും kmcsu ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവീണ്‍ നന്ദിയും പറഞ്ഞു.
അയ്യന്തോൾ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനശേഷം നടന്ന യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി എൻ സി ശേഖർ അഭിവാദ്യം ചെയ്തു.ഇരിങ്ങാലക്കുട താലൂക്കിൽ നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്തു.തലപ്പിള്ളി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തെ തുടര്‍ന്ന് നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡൻറ് പി വരദൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനില്‍ എൻജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ആനന്ദ് ഉദ്ഘാടനം ചെയ്തു. KMCSU ജില്ലാ ജോ.സെക്രട്ടറി സുരാജ് അഭിവാദ്യം ചെയ്തു സംസാരിച്ചു .കുന്നംകുളം താലൂക്കിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം വി വിമോദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ചാലക്കുടി താലൂക്ക് ഓഫീസിനു മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എം കെ ബാബു ഉദ്ഘാടനം ചെയ്തു.. KMCSU നേതാവ് ജയപ്രകാശ് പി എസ് സി യൂണിയൻ ജില്ലാ സെക്രട്ടറി ലിജോ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.