ബി.ജെ പി ഭരണത്തിൽ സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളും കുറ്റകൃത്യങ്ങളും വർദ്ദിച്ചു വരികയാണ്. അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രസർക്കാറും ചില സംസ്ഥാന സർക്കാറുകളും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. രാജ്യത്ത് സ്ത്രീ സുരക്ഷയിലും ലിംഗ സമത്വത്തിലും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ സ്ഥാപനങ്ങൾ സ്ത്രീ സൗഹൃദമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. സ്ത്രീധന-ഗാർഹിക പീഢനങ്ങൾ തടയുന്നതിനായി അപരാജിത പോർട്ടൽ നിലവിൽ വന്നു ഈ വിധം സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തി കേരളം മുന്നോട്ട് പോവുമ്പോഴും സ്ത്രീധന മരണങ്ങളും , ലൈംഗിക അതിക്രമങ്ങളും , സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഢനങ്ങൾ ഇപ്പോഴും അരങ്ങേരുന്നു. സ്ത്രീ പക്ഷ നവകേരള സൃഷ്ടിക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും ഐക്യപ്രസ്ഥാനമായ എഫ് .എസ് . ഇ.റ്റി ഒ തീരുമാനിച്ചത്. മാർച്ച് 8 സാർവ്വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി ഓഫീസ് തല കൂട്ടായ്മകളും , ജില്ലാ കേന്ദ്രത്തിൽ സെമിനാറും നടത്തി. കോഴിക്കോട് എൻ.ജി ഒ യൂന്നിയൻ ഹാളിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ട്രഷറർ . പി..കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസി.വി.പി രാജീവൻ അധ്യക്ഷത വഹിച്ചു. എൻ. ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസി : ടി.പി ഉഷ, കെ എസ് ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എസ്. സ്മിജ, കെ.ജി.എൻ എ . സംസ്ഥാന വൈസ് പ്രസി.കെ.പി ഷീന, എൻ.ജി ഒ യൂണിയൻ സംസ്ഥാനക്കമ്മറ്റിയംഗം സിന്ധുരാജൻ, കെ.ജി ഒ എ. ജില്ലാ വൈസ് പ്രസി : ശ്രീത, എഫ് എസ് ഇറ്റി ഒ ജില്ലാ സെക്രട്ടറി പി.പി സന്തോഷ് എന്നിവർ സംസാരിച്ചു.