വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തൊഴിലാളികളുടേയും ബഹുജന സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2019 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി അദ്ധ്യാപകരും ജീവനക്കാരും സംയുക്ത ജി്ല്ലാ കണ്വെന്ഷന് ചേര്‍ന്നു.സംയുക്ത സമരസമിതി ജില്ലാ കണ്‍വീനര്‍ പി എ ഹൂസൈന് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ മോട്ടിലാല്‍ ഉദ്ഘാടനം ചെയ്തു.എന്‍ ജി ഓ യൂണിയന് സംസ്ഥാന സെക്രട്ടറി വി കെ ഷീജ , യൂണി. എംപ്ളോയീസ് കോണ്‍ഫെ. ജന സെക്രട്ടറി ഹരിലാല്‍ , കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ രാജന് എന്നിവര്‍ സംസാരിച്ചു.
ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ എ അന്‍വര്‍, കെ ജി ഓ എ ജില്ലാ സെക്രട്ടറി ഡയന്യൂസ് തോമസ് നന്ദിയും പറഞ്ഞു