അധ്യാപകരും ജീവനക്കാരും കരിദിനം ആചരിച്ചു. ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവ്വീസ് സംഘടനാ സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും ബാഡ്ജ് ധാരണവും നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഐബു ജില്ലാ വൈസ് പ്രസിഡൻ്റ് പി സുരേഷ് ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു.