എൻ.ജി.ഒ. യൂണിയൻ അനുമോദിച്ചു.

‘സാമൂഹിക നിലപാടുകളും ആരോഗ്യ സംരക്ഷണ സംസ്‌കാരവും’ എന്ന വിഷയത്തിൽ കണ്ണൂരിലെ മുസ്ലീം സമൂഹത്തെക്കുറിച്ചുള്ള പഠന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ് നേടിയ ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ജെ. സിസീനയെ എൻ.ജി.ഒ. യൂണിയൻ കലാ കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉപഹാര സമർപ്പണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനക്കുട്ടൻ, സി. ഗാഥ, ബി. ജയ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജ്വാല കലാ കായിക സമിതി കൺവീനർ ആർ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.