Kerala NGO Union

ദേശ വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില ഏർപ്പെടുത്തുക ,സാധാരണക്കാരെയാകെ ബാധിക്കുന്ന വൈദ്യുത ഭേദഗതി ബില്ലിൽ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക ജനത പത്ത് മാസമായി തുടരുന്ന അതിജീവന സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഭിന്നിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെയെല്ലാം അതിജീവിച്ച് ഐക്യത്തോടെ മുന്നോട്ടു പോകുന്ന അഞ്ഞൂറോളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കർഷക പ്രക്ഷോഭങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി വരികയാണ്. .കേരളത്തിൽ ആക്ഷൻ കൗൺസിലും സമരസമിതിയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സെപ്റ്റംബർ 25ന് പത്തനംതിട്ട ജില്ലയിലെ   മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ്  സംഘടിപ്പിച്ചു .ആറൻമുള മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ   എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.,   പി എസ് ജീമോൻ അധ്യക്ഷനായി. പി ബി മധു സ്വാഗതം പറഞ്ഞു. പി കെ പ്രസന്നൻ, എ എസ് സുമ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *