കേരള ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനപക്ഷ ബദൽ നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഭരണതുടർച്ചയ്ക്ക് ആധാരം.ഈ സാഹചര്യത്തിൽ സിവിൽ സർവീസിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കണം.
പൈനാവ് പൂർണിമ ക്ലബ് ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഓമനക്കുട്ടൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു.ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ് സംസാരിച്ചു.
ജില്ലാ സെക്രട്ടറി എസ് സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ എം ആർ ശ്യാം (പീരുമേട്),എസ് ഡിനിൽകുമാർ (തൊടുപുഴ ഈസ്റ്റ് ),കെ സുലൈമാൻകുട്ടി (കുമളി), എൻ കെ ജയദേവി (തൊടുപുഴ വെസ്റ്റ്), പി എസ് രഞ്ജിത്ത് (ദേവികുളം),ജെയിംസ് ജോൺ (ഇടുക്കി), സോജൻ തോമസ് (അടിമാലി),കെ വി രവീന്ദ്രനാഥ്(ഉടുമ്പൻചോല),വിനോദ് കുമാർ(കട്ടപ്പന) എന്നിവർ പങ്കെടുത്തു.