ആംബുലൻസ് കൈമാറി കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ ജി ഓ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നൽകുന്ന ആംബുലൻസ് മാവേലിക്കര അഭയം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ നാസറിൽ നിന്നും അഭയം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി ചെയർമാൻ ജി ഹരിശങ്കർ ആംബുലൻസ് ഏറ്റുവാങ്ങി.. ഇതോടനുബന്ധിച്ചു നടന്ന യോഗം ആർ നാസർ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ സംസാരിച്ചു. എൻ ജി ഓ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ സി സിലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ എന്നിവർ പങ്കെടുത്തു