ജീവനക്കാരുടെ കരുത്ത് തെളിയിച്ച പ്രക്ഷോഭം …
സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരാനും കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിചേരാനും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ 1000 ഓളം യൂണിറ്റുകളിൽ പ്രകടനവും 138 ഏരിയാ കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ജീവനക്കാർ പ്രകടനത്തിലും ധർണയിലും പങ്കാളികളായി. ജീവനക്കാരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു പ്രകടനവും ധർണയും .