ആരോഗ്യവകുപ്പിൽ ജെ.പി.എച്ച്.എൻ. വിഭാഗത്തിൽപ്പെട്ട 519 ജീവനക്കാർക്ക് പി.എച്ച്.എൻ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ എൽ.ഡി.എഫ്.സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ.യൂണിയൻ്റെ നേത്യത്ത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.സജിത്ത്, കെ. ഇന്ദിര, എം.എസ്. പ്രിയലാൽ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു