ആരോഗ്യവകുപ്പിൽ 300 തസ്തികകൾ – എൻ.ജി.ഒ. യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി

ആരോഗ്യ വകുപ്പിൽ വിവിധ കേഡറുകളിലായി 300 പുതിയ തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. പ്രതിസന്ധി കാലഘട്ടത്തിലും പുതിയ തസ്തികകൾ സൃഷ്ടിച്ച് സിവിൽ സർവ്വീസിനെ ശാക്തീകരിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൽ മാത്രം  7000-ലധികം തസ്തികകൾ സൃഷ്ടിച്ചും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും എൽ.ഡി.എഫ്. സർക്കാർ നടത്തിയ ഇടപെടലുകളാണ് കേരളത്തിലെ ആരോഗ്യ രംഗം ലോകത്തിന് മാതൃകയാകാനിടയായത്.  ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയതായി വീണ്ടും തസ്തികകൾ സൃഷ്ടിച്ചത്. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II – 204, ഫാർമസിസ്റ്റ് ഗ്രേഡ് II – 52, ക്ലർക്ക് – 42, ഓഫീസ് അറ്റൻഡന്റ് – 2 എന്നിങ്ങനെയാണ് പുതിയതായി സൃഷ്ടിച്ച തസ്തികകൾ.

സർക്കാർ തീരുനമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ  സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, ജില്ലാ സെക്രട്ടറി സി. ഗാഥ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ. രതീഷ് കുമാർ, ഖുശീ ഗോപിനാഥ്, എം.എം. നിസ്സാമുദ്ദീൻ, എസ്.ആർ. സോണി, എ. സുംഹിയത്,  സി. രാജേഷ്, യൂണിയൻ ഏരിയാ സെക്രട്ടറിമാരായ ജി. സജികുമാർ, കെ.ആർ. ശ്രീജിത്, പി.എൻ. മനോജ്, സി.കെ. അജയകുമാർ, എസ്. നിസ്സാം, ആർ. മെൽവിൻ ജോസ്, എസ്. സുജിത്,  ഏരിയാ പ്രസിഡന്റുമാരായ ഐ. അൻസർ, ആർ. അനിൽ കുമാർ, എം.എൻ. ബിനു, പി. മിനിമോൾ, കെ.പി. മഞ്ജേഷ്, കെ.എസ്. സന്തോഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.