ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക – കേരള NGO യൂണിയൻ
ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് എറണാകുളം,മാലിപ്പുറം,കുമ്പളങ്ങി,കീച്ചേരി,നെട്ടൂർ,ചേരാനെല്ലൂർ,പിഴല,വരാപ്പുഴ,ഏഴിക്കര,ചെങ്ങമനാട്,അങ്കമാലി,കാലടി,വടവുകോട്,വേങ്ങൂർ,മലയിടം തുരുത്ത്,പണ്ടാരപ്പിള്ളി,വാരപ്പെട്ടി,പല്ലാരിമംഗലം,രാമമംഗലം,പാമ്പാക്കുട എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിലും പ്രകടനം നടത്തി.പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ. അൻവർ, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ,ജില്ലാ ജോ.സെക്രട്ടറി എസ്.ഉദയൻ,വൈ:പ്രസിഡന്റ് എൻ.ബി.മനോജ്, ട്രഷറർ കെ.വി.വിജു എന്നിവർ സംസാരിച്ചു