Kerala NGO Union

ആലപ്പുഴ ഗാലറി‍‍

എഫ് എസ് ഇ ടി ഒ വനിതാദിനം ആചരിച്ചു സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന വനിതാദിന സെമിനാറിൽ പാലക്കാട് വിക്ടോറിയ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുനിത എ പി സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോക്ടർ സിജി സോമരാജൻ പ്രതികരണം നടത്തി. കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി സിന്ധു എം അധ്യക്ഷതവഹിച്ചു. എഫ് എസ് ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ജില്ലാ പ്രസിഡൻറ് പി ഡി ജോഷി വനിത സബ് കമ്മിറ്റി കൺവീനർ എസ് ഉഷാകുമാരി എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മിറ്റി അംഗം എൽ മായ എന്നിവർ സംസാരിച്ചു.

അധ്യാപകരും ജീവനക്കാരും കരിദിനം ആചരിച്ചു. ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവ്വീസ് സംഘടനാ സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും ബാഡ്ജ് ധാരണവും നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഐബു ജില്ലാ വൈസ് പ്രസിഡൻ്റ് പി സുരേഷ് ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാർ ശമ്പളവും പെൻഷനും തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചു. സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാനും ഇടയാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് & ടിച്ചേഴ്‌സിൻ്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേത്യത്വത്തിൽ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തി. കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന ഉപരോധ സമാനമായ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം മാത്രം 62400 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത് കേന്ദ്ര പദ്ധതികളുടെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാട് തുടരുകയാണ്. പല കേന്ദ്ര പദ്ധതികളുടെയും ചെലവ് പൂർണമായും സംസ്‌ഥാനം വഹിച്ചാലും തൊടു ന്യായങ്ങൾ പറഞ്ഞ് കേന്ദ്ര വിഹിതം നിഷേധിക്കുന്നത് പതിവായി തീർന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല ഈ സഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടുള്ളത്. ആലപ്പുഴ കളക്ട്രേറ്റിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി തുടർന്ന് നടന്ന യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ് കുമാർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഷിബു എൻ ജി ഒ യൂണിയൻ ജില്ല ട്രഷറർ സി സിലീഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ എം ജില്ലാ പ്രസിഡൻ്റ് സി സുരേഷ് എന്നിവർ സംസാരിച്ചു. തുടർ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ നടപടിക്കെതിരെ മാർച്ച് 5 ന് ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ബാഡ്‌ജ് ധരിച്ച് പ്രതിഷേധവും നടത്തും.

സമകാലീന രാഷ്ട്രീയ വിമർശനം ഉയർത്തി കലാജാഥ സമാപിച്ചു. കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിവന്ന നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ സമാപിച്ചു. വർഗ്ഗീയത ഉയർത്തി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായി ജാഗ്രതപാലിക്കാൻ അഹ്വാനം ചെയ്താണ് ജാഥ പ്രയാണം നടത്തിയത്. 25 ന് വൈകിട്ട് അരൂർ പൂച്ചാക്കലിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ച് ചാരുംമൂട്ടിൽ സമാപിച്ചു. രാവിലെ തൃക്കുന്നപ്പുഴ ഹരിപ്പാട് വൈകിട്ട് കായംകുളം എന്നീ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. സുരേഷ് കുമാർ ശ്രീസ്ത കെ ബി അജയകുമാർ എന്നിവർ രചനയും മനോജ് നാരായണൻ ജോബ് മഠത്തിൽ സംവിധാനവും നിർവ്വഹിച്ച സമരസാക്ഷ്യം മനുഷ്യപക്ഷം സംഗീതശില്പങ്ങൾ പരിണാമ സിദ്ധാന്തം നാടകം ചായ സ്കിറ്റ് എന്നിവ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് മാനേജരും ജില്ലാ കമ്മറ്റിയംഗം ടി എം ഷൈജ ക്യാപ്റ്റനുമായിരുന്നു.

(no subject) Inbox NGOUNION ALAPPUZHA Attachments 25 Feb 2024, 19:17 to deshalpy, mathrubhumi, mm.manoramaalpy നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പര്യടനം ആരംഭിച്ചു. നന്മകൾ തച്ചുതകർക്കുന്ന ആസുര ഇന്ത്യൻ വർത്തമാനകാലത്ത് പോർനിലങ്ങളിലെ തീപ്പന്തമാകാൻ എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പൂച്ചാക്കൽ നിന്നും പര്യടനം ആരംഭിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി.ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ.എ. ബഷീർ, സ്വാഗത സംഘം ചെയർമാൻ എൻ.നവീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതം ആശംസിച്ചു. എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ പ്രസിഡൻ്റ് പി.ഡി. ജോഷി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചേർത്തല ഏരിയ സെക്രട്ടറി എസ്.ജോഷി നന്ദി പറഞ്ഞു. നവോത്ഥാന കേരളം ഇന്നലെ ഇന്ന് പ്രതിപാദിക്കുന്ന സമര സാക്ഷ്യം എന്ന സംഗീതശില്പം,സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിസരം തുറന്നു കാട്ടുന്ന ചായ സ്കിറ്റ്, മനുഷ്യപക്ഷം സംഗീതശില്പം ,പരിണാമസിദ്ധാന്തം നാടകം എന്നിവയാണ് അവതരിപ്പിക്കുന്ന പരിപാടികൾ .തിങ്കളാഴ്ച രാവിലെ 9.30ന് ചേർത്തല താലൂക്ക് ഓഫീസ് ജംഗ്ഷൻ, 12 ന്ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ, 3 മണിക്ക് നീർക്കുന്നം, വൈകിട്ട് 5 ന് ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും