എന്‍.ജി.ഒ കുട്ടനാട്ടിലെ യൂണിയന്‍ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി.

  കേരള എന്‍.ജി.ഒ  യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ എസ്.ഉഷാ കുമാരി എല്‍.മായ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സ. എ.എ. ബഷീര്‍ പ്രസിഡണ്ട്‌ പി.സി.ശ്രീകുമാര്‍ എന്നിവര്‍ അടക്കം നൂറോളം ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മുന്‍പ് ദുരിത ബാധിത പ്രദേശങ്ങളില്‍ യൂനിയന്‍റെ ദുരിതാശ്വാസം എത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു.

എൻ.ജി.ഒ.യൂണിയൻ നേതാവ്‌ മർദനമേറ്റ് ഗുരുതര നിലയിൽ

കേരള എൻ.ജി.ഒ.യൂണിയൻ നേതാവും മെഡിക്കൽ കോളേജ് ഏരിയ വൈസ് പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായ കെ.ബി.ദിലീപ്കുമാറിനെ അമ്പലപ്പുഴ കച്ചേരിമുക്കിൽ വച്ച് ആറംഗസംഘം മർദിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാസന്നനിലയിൽ ചികിത്സയിലാണ്. എ.ഇ.ഒ. ഓഫീസിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ അത്‌ തടസ്സപ്പെടുത്തിയായിരുന്നു മർദനം. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു…….

കേരള എൻ.ജി.ഒ. യൂണിയൻ, ജില്ലാസമ്മേളനം

എൻ.ജി.ഒ. യൂണിയൻ  ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11.തീയതികളിൽ ചേർത്തല വച്ച് നടന്നു.ഫെബ്രുവരി 10ന് രാവിലെ 9.30 ന് പ്രസിഡന്റസ.പി.സി.ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി സ.എ.എ.ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സ.ബി.സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ പി.പി.പ്രകാശൻ(ചേർത്തല),ടി.ഡി.ശ്രീദേവി(സിവിൽ സ്‌ററേഷൻ), സന്ധ്യ.കെ.ജി(ടൗൺ), പി.എം.ബീച്ച(മെഡിക്കൽ കോളേജ്),അബ്ദുൾ മനാഫ്(കുട്ടനാട്),പി.ബാബു(ചെങ്ങന്നൂർ), എ.എസ്.മനോജ ്(ഹരിപ്പാട്), ഇ.നസറുള്ള(കായംകുളം),ആർ.രാജേഷ്(മാവേലിക്കര),എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം […]

ജനപക്ഷ ബഡ്ജറ്റിന് പിന്തുണമായി പ്രകടനവും ധർണ്ണയും

ജനപക്ഷ ബജറ്റിന്പിന്തുണ നൽകാനും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ  യാഥാർത്ഥ്യമാക്കുവാനും  അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ പിന്തുണ പ്രഖ്യാപിച്ചും കേരള  NGO യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലേയ്ക്ക് മാർച്ച് 13 ന് ജീവനക്കാരുടെ  പ്രകടനവും കൂട്ടധർണ്ണയും നടത്തി. ജില്ലാ കേന്ദ്രത്തിൽ നടന്ന മാർച്ച് സംസ്ഥാന കമ്മറ്റിയംഗം സഖാവ് എ എ റഹിം ഉദ്ഘാടനം ചെയ്തു. 

ആലപ്പുഴ ഭാരവാഹികള്‍

പ്രസിഡന്റ് : പി സി  ശ്രീകുമാര്‍  വൈസ് പ്രസിഡന്റ് : സെക്രട്ടറി :     ബി സന്തോഷ്‌    ജോയിന്റ് സെക്രട്ടറി :  ട്രഷറർ : സി സിലീഷ്    സെക്രട്ടറിയേറ്റംഗങ്ങൾ: ജില്ലാ കമ്മിറ്റി അംഗങ്ങൾ :   വനിതാ സബ്കമ്മിറ്റി :                  കൺവീനർ :                 ജോയിന്റ് കൺവീനർമാർ :