ജനവിരുദ്ധ ബജറ്റിന് എതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൻ ഡി എ ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേത്യത്വത്തിൽ ആലപ്പുഴ ജില്ലാകളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം . എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു
സ്നേഹവീട് കൈമാറി കേരള എൻ.ജി.ഒ.യൂണിയൻ കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകൾ സംസ്ഥാന സർക്കാരിൻ്റെ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുകയാണ്. ഇതിൻ്റെ ഭാഗമായി ആലപ്പുഴ വഴിച്ചേരി വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം പി.പി.ചിത്തരഞ്ചൻ എം.എൽ.എ.നിർവ്വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി ,എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, നിർമ്മാണ കമ്മിറ്റി കൺവീനർ എൻ.അരുൺകുമാർ കൃതഞ്ജതയും രേഖപ്പെടുത്തി.
ജീവനക്കാരും അധ്യാപകരും ജില്ലാ മാർച്ച് നടത്തി. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വമ്പിച്ച മാർച്ചും ധർണയും നടത്തി. ആലപ്പുഴ നഗരചത്വരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ വി ബെന്നി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി കെ അഭിലാഷ് അഭിവാദ്യം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ സൂരജ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എ എ ബഷീർ സ്വാഗതവും ജില്ലാ ചെയർമാൻ പി ഡി ജോഷി നന്ദിയും പറഞ്ഞു. കെ ജി ഒ എ സംസ്ഥാ സെക്രട്ടറിയേറ്റംഗങ്ങളായ സി കെ ഷിബു ഡോക്ടർ സിജി സോമരാജൻ കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ ഹരിദാസ് പി എസ് ഇ എംപ്ലോയീസ് യൂണിയൻ സംസ്ഥാ വൈസ് പ്രസിഡന്റ് വി കെ രാജു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് എന്നിവർ സംസാരിച്ചു.
കേരള എൻ ജി ഒ യൂണിയൻ സ്നേഹവീട് കൈമാറി കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ച് നൽകുന്ന 60 സ്നേഹ വീടിന്റെ ഭാഗമായി ആലപ്പുഴ ജില്ലാകമ്മറ്റി കായംകുളം പത്തിയൂരിൽ നിർമ്മിച്ച വീട് ഗുണഭോക്താവിന് കൈമാറി. പത്തിയൂരിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. യു പ്രതിഭ എം എൽ എ മുഖ്യപ്രഭാഷണം നടത്തി എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ എൻ ജി ഒ യൂണിയസംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ പി സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ ഐ അനീസ് കൃതജ്ഞതയും പറഞ്ഞു.
ജനകീയ ആരോഗ്യ സമിതി ജില്ലാ കൺവൻഷൻ ചേർന്നു. മരുന്നുകളുടെ വിലർദ്ധനവ് തടയുക മരുന്നുകൾക്കുള്ള നികുതി നിർത്തലാക്കുക അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക കേന്ദ്ര സർക്കാർ ജനകീയ ആരോഗ്യ ഔഷധ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 17 ന് നടക്കുന്ന പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ സമിതി ജില്ലാ കൺവൻഷൻ ചേർന്നു. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന ജില്ലാ കൺവൻഷൻ കെഎം എസ് ആർ എ മുൻ ജനറൽ സെക്രട്ടറി പോൾ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എൻഎച്ച് എം എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വർഗീയതയെ ചെറുത്തു തോൽപ്പിക്കുക മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുക എ ഐ എസ് ജി ഇ എഫ് ഹിന്ദുത്വ വർഗീയതയുടെയും നവലിബറൽ മുതലാളിത്തത്തിന്റെയും വിഷക്കൂട്ടുകെട്ട് ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി തീർന്നിരിക്കുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പത്ത് വർഷം പിന്നിടുന്ന ബിജെപി സർക്കാർ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങൾ പിന്തുടരുന്ന ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ജാതിയെയും മതത്തെയും ദുരുപയോഗപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും തൊഴിലാളി വർഗ്ഗ ഐക്യം ഊട്ടിയുറപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. 2023 ഡിസംബർ 28 29 30 തീയതികളിലായി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ കൗൺസിൽ വികാസ് രഞ്ജൻ ഭട്ടാചാര്യ എംപി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡൻറ് സുഭാഷ് ലംബ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് പ്രസിഡൻറ് രൂപക്ക് സർക്കാർ, സുർജിത്ത് റായ്, സ്വാഗതസംഘം ചെയർമാൻ ഡോ. ഫൗദ് ഹലിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 27 സംഘടനകളെ പ്രതിനിധീകരിച്ച് 120 വനിതകൾ ഉൾപ്പെടെ 585 പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ കൗൺസിൽ യോഗം ഡിസംബർ 30ന് പൊതുസമ്മേളനത്തോടെ സമാപിക്കും. ഡിവൈഎഫ്ഐ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദേശീയ ആസ്തികളുടെ സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക,കരാർ -ദിവസക്കൂലി നിയമനങ്ങൾ അവസാനിപ്പിക്കുക ഒഴിവുകളിൽ സ്ഥിര നിയമനം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും കൗൺസിൽ യോഗം അംഗീകരിച്ചു. കേരളത്തിൽ നിന്ന് എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പ്രസിഡൻറ് എൻ ടി ശിവരാജൻ എന്നിവർ സംസാരിച്ചു.ആർ സാജൻ, സീമ എസ് നായർ , എം ഷാജഹാൻ, എ കെ ബീന, പുത്തനമ്പലം ശ്രീകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനം ചെയ്യുന്നു കൃഷി വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി ശ്രീകുമാർ, എൽ മായ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, വിമൽ വി ദേവ് എന്നിവർ സംസാരിച്ചു
എൻ ജി ഒ യൂണിയൻ ജനറൽ ബോഡി കേരളത്തിന് അവകാശപ്പെട്ട സാമ്പത്തീക വിഹിതം വെട്ടിക്കുന്ന കേന്ദ്ര നടപടികൾതിരുത്താൻ ജീവനക്കാർ അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുന്നപ്ര വയലാർ സ്മാരക ഹാളിൽ ചേർന്ന ഏരിയാ ജനറൽ ബോഡി യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി എം ഷൈജ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ ആർ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സി സിലീഷ് വൈസ് പ്രസിഡന്റ് കെ ഇന്ദിര ജില്ലാ സെക്രട്ടിയേറ്റംഗം എം എസ് പ്രിയലാൽ എന്നിവർ പങ്കെടുത്തു.
നവകേരള സദസ്സ് ബൈക്ക് റാലി നടത്തി നവകേരള സദസ്സിന്റെ പ്രചരണാർത്ഥം എൻ ജി ഒ യൂണിയൻ കായംകുളം ഏരിയാ കമ്മറ്റി കായംകുളം പട്ടണത്തിൽ ബൈക്ക് റാലി നടത്തി. കായംകുളം എൽമെക്സ് ഗ്രൗണ്ടിന് മുന്നിൽ എം എൽ എ യു പ്രതിഭ ഫ്ലാഗ് ഓഫ് ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാലൻ ജില്ലാ സെക്രട്ടറിയേറ്റംഗം ഐ അനീസ് ഏരിയാ സെക്രട്ടറി പി ജയകൃഷ്ണൻ എന്നിവർ നേത്യത്വം നൽകി.
*സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെ കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക : എൻ ജി ഒ യൂണിയൻ* സാമ്പത്തിക പ്രയാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്ര നീക്കം അപകടകരമാണെന്നും അതിനെ പ്രതിരോധിക്കാൻ ഒന്നായി അണിനിരക്കണമെന്നും കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. കേരളത്തോട് അനുവർത്തിക്കുന്ന ഉപരോധസമാനമായ പ്രതികാര നടപടിയുടെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രയാസം. കേന്ദ്ര നികുതി വിഹിതമായും ജി എസ് ടി നഷ്ടപരിഹാരമായും റവന്യൂ കമ്മി ഗ്രാൻഡ് ആയും ലഭിക്കേണ്ട തുകയിൽ വരുത്തിയ ഭീമമായ വെട്ടിക്കുറവും ധനകാര്യ ഉത്തരവാദിത്ത നിയമമനുസരിച്ച് വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തിനു മേൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും കാരണം നടപ്പു സാമ്പത്തിക വർഷം സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപയുടെ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജില്ലാ കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്ന യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ബി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു