ആർ. ചന്ദ്രശേഖരൻ നായർ അനുസ്മരണം
കേരള എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആർ. ചന്ദ്രശേഖരൻ നായർ അനുസ്മരണം യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, മുൻ സംസ്ഥാന സെക്രട്ടറി വി. പി. ജയപ്രകാശ് മേനോൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, സി. ഗാഥ, ബി. ജയ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, കെ.എം.സി.എസ്.യു. ജില്ലാ സെക്രട്ടറി എസ്. പ്രദീപ്, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.