ഇന്ധന വിലവർദ്ധനക്കെതിരെയും, പൊതു മേഖല സ്വകാര്യവൽക്കരണത്തിനെതിരെയും സിവിൽ സ്റ്റേഷനിൽ പത്ത് ഓഫീസ് കേന്ദ്രങ്ങളിൽ FSETO യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
 സിവിൽ സ്റ്റേഷന് മുൻവശത്ത് നടന്ന പ്രതിഷേധം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല ട്രഷറർ പി ഹരിപ്രസാദ്, സുകു കൃഷ്ണൻ, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. FSETO താലൂക്ക് പ്രസിഡൻ്റ് ശശികുമാർ വി പി അദ്ധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും, NGOU ഏരിയ സെക്രട്ടറി പി രഘു നന്ദിയും പറഞ്ഞു