അന്യായമായ ഇന്ധന വിലവർദ്ധനവിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
വിലക്കയറ്റത്തിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി എൻ. രതീഷ്, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ പ്രസിഡന്റ് എസ്. അബു, പത്തനാപുരത്ത് ഷീനാ ഷാനവാസ് എന്നിവർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, എസ്. അനന്തൻ പിള്ള, പി. ലൈജു, കെ.എസ്.റ്റി.എ. നേതാവ് പി.കെ. അശോകൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.