ഇന്ധന വിലവർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുതി സ്വകാര്യവൽക്കരണം -കേന്ദ്ര സർക്കാരിൻ്റെ തീവെട്ടിക്കൊള്ളക്കെതിരെ FSETOപ്രതിഷേധ പ്രകടനം
ഇന്ധന വില വർദ്ധന , എയർ ഇന്ത്യ വിൽപ്പന , വൈദ്യുതിമേഖല സ്വകാര്യവത്കരണം എന്നീ കേന്ദ്ര സർക്കാരിന്റെ തീവെട്ടിക്കൊള്ളക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. മിനി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ സുനിൽകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സാജൻ, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് പി. ബി. ജഗദീഷ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എം.എം. മത്തായി, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.വി. വിജു, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം. ഷൈനി, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ. ബോസ് എന്നിവർ സംസാരിച്ചു.കേന്ദ്ര സർക്കാരിന്റെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം