പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ-യുടെ നേതൃത്വത്തിൽ 2018 സെപ്തംബർ 29 ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.
കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് സ.പി.ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.കേരളNGO യൂണിയൻ സംസ്ഥാന സെക്രട്ടിയേറ്റംഗം സീമ. എസ്.നായർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ., ജില്ലാ പ്രസിഡന്റ് കെ വി .അനീഷ് ലാൽ, വി.കെ ജയശ്രീ ( കെ ജി ഒ.എ), ശ്രീനി (MG യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ) എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
വൈക്കത്ത് നടന്ന ധർണ്ണ NGO യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പാലായിൽ നടന്ന ധർണ്ണ MG യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാവ് പദ്മകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ സംസാരിച്ചു.
ചങ്ങനാശേരിയിൽ നടന്ന ധർണ്ണ കെ.ജി.ഒ.എ.നേതാവ് കെ.കെ ഷാജി ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.