കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ ഇന്നസെന്റ് അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയിൽ സംവിധായകൻ ഷെറി അനുസ്മരണ ഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ രതീശൻ , എ എം സുഷമ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും പി പി അജിത്ത് കുമാർ നന്ദിയും പറഞ്ഞു.