കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാവിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി 2021- 22 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതും സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കുന്നതും സംബന്ധിച്ച് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഇൻകം ടാക്സ് അസിസ്റന്റ് ഇൻസ്പെക്ടർ പ്രകാശൻ ക്ലാസ് കൈകാര്യം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ , എ രതീശൻ, കെ വി മനോജ് കുമാർ , എ എം സുഷമ എന്നിവർ സംസാരിച്ചു.