കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം സംഘടനയെ നയിക്കുകയും പിന്നീട് ട്രേഡ് യൂണിയൻ നേതാവായും നിയമസഭാംഗമായും പ്രവർത്തിച്ച ഇ പത്മനാഭന്റെ 33-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംസ്ഥാനമാകെ കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ചു.
കണ്ണൂരിൽ യൂണിയന്റെ പത്ത് ഏരിയ കേന്ദ്രങ്ങളിലും രാവിലെ 10 മണിക്ക് ഏരിയ പ്രസിഡന്റുമാർ പതാക ഉയർത്തുകയും ഏരിയ സെക്രട്ടറിമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി അനുസ്മരണ പ്രഭാഷണoനടത്തി.
വൈകുന്നേരം കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ‘അധികാര കേന്ദ്രീകരണവും അപകടത്തിലാവുന്ന ജനാധിപത്യവും ‘ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഇ പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.