സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം
കേരള എൻ.ജി.ഒ.യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സ.ഇ.പത്മനാഭന്റെ 28-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. യൂണിയന്റെ 135 ഏരിയകളിലും ഏരിയാ പ്രസിഡന്റുമാർ രാവിലെ പതാക ഉയർത്തി സംസാരിച്ചു. ഉച്ചക്കു ശേഷം എല്ലാ ജില്ലകളിലും പ്രമുഖ വ്യക്തികൾ “കേരളത്തിന്റെ പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയന് സംസ്ഥാന കമ്മിറ്റി ഓഫീസിനു മുൻപിൽ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി പതാക ഉയർത്തി സംസാരിച്ചു.