ഇ.പി.അനുസ്മരണവും സ്മൃതി സംഗമവും.
കേരള NGO യൂണിയൻ സ്ഥാപക നേതാവായ ഇ.പത്മനാഭൻ്റെ മുപ്പത്തിയൊന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.ജില്ലാ ആസ്ഥാനത്ത് സെക്രട്ടറി കെ.എ.അൻവറും 12 ഏരിയ കമ്മിറ്റികളിലും ഏരിയ സെക്രട്ടറിമാരും പതാക ഉയർത്തി.ജനോന്മുഖ സിവിൽ സർവീസ് പടുത്തുയർത്തുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 62 ഓഫീസുകളെ വിവിധ ഓഫീസ് മേലധികാരികൾ കാര്യക്ഷമതാ ഓഫീസുകളായി പ്രഖ്യാപിച്ചു.ഒന്നാം ഘട്ടത്തിൽ 124 ഓഫീസുകളെ കാര്യക്ഷമതാ ഓഫീസുകളായി പ്രഖ്യാപിച്ചിരുന്നു.ഇ.പി.അനുസ്മരണത്തിൻ്റെ ഭാഗമായി ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പഴയകാല സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി ഓൺലൈൻ സ്മൃതി സംഗമം സംഘടിപ്പിച്ചു.സംസ്ഥാനതല സ്മൃതി സംഗമം CITU അഖിലേന്ത്യാ വൈ:പ്രസിഡൻ്റ് എ.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.