Kerala NGO Union

ഇ പി ദിനം 2018 സപ്തംമ്പർ 18

 

കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ സമുന്നതനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭൻ്റെ 28ാം ചരമ വാർഷീകദിനം കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലാകെ സമുചിതമായി ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ കാലത്ത് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈകീട്ട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ “കേരള പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും ” എന്ന വിഷയത്തിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണവും, എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ്പ്രസിഡൻ്റ് എം വി സശിധരൻ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി സത്യൻ സ്വാഗതവും, ജോയൻ്റ് സെക്രട്ടറി കെ പി രാജേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശോഭന കെ എൻ നാദാപുരത്തും, ഹനീഷ് പി കെ വടകരയിലും, എ കെ ബാബു പേരാമ്പ്രയിലും, കെ മിനി കൊയിലാണ്ടിയിലും, പി ജയചന്ദ്രൻ വെസ്റ്റ് ഹില്ലിലും, രാജീവൻ കെ കെ ചാലപ്പുറത്തും, സന്തോഷ്കുമാർ പി സിറ്റിയിലും, സി സി സതീശൻ സിവിലിലും, സജു പി മെഡിക്കൽ കോളേജിലും, ലിനീഷ് എൻ താമരശ്ശേരിയിലും പതാക ഉയർത്തി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *