ഉത്തർപ്രദേശിലെ ലഖീം പൂർ ഖേരിയിൽ കർഷകർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ .എസ് .ടി .എ ജില്ലാ സെക്രട്ടറി മഹേഷ് കുമാർ അഭിവാദ്യം ചെയ്തു.പി.ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ഫോർട്ട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എസ്. ദീപ ഉദഘാടനം ചെയ്തു. പാലക്കാട് വെറ്റിനറി കോംപ്ലക്സിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.മഹേഷ് ഉദ്ഘാടനം ചെയ്തു.മലമ്പുഴയിൽ എം.പ്രസാദ്,ചിറ്റൂരിൽ വി.മണി, കൊല്ലങ്കോട് കെ.പ്രവീൺ കുമാർ, ആലത്തൂരിൽ ജി.ജിഷ, ഒറ്റപ്പാലത്ത് കെ.ജി.ഒ.എ നേതാവ് സതീഷ്,ശീകൃഷ്ണാപുരത്ത് ഗീത ടീച്ചറും, മണ്ണാർക്കാട് ഹരിദാസ് മാഷ്, അട്ടപ്പാടിയിൽ കെ.പ്രദീപ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.