ഉന്നത വിദ്യാഭ്യാസ തലത്തിൽ 2023-24 അധ്യയന വർഷത്തിൽ നാലുവർഷ ബിരുദ കോഴ്സ് സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പിലാക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചതിൻ്റെ ഭാഗമായി നിലവിലുള്ള മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സ് നാലുവർഷമാക്കുമ്പോൾ ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രററിയുടെ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നാലുവർഷ ബിരുദം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
എഫ് വൈ യു ജി പി കണ്ണൂർ സർവകലാശാല കോർ കമ്മിറ്റി കൺവീനർ പ്രമോദ് വെള്ളച്ചാൽ ക്ലാസെടുത്തു.
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എം സുഷമ, കെ വി മനോജ് കുമാർ, കെ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിൻറ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.