സ്വാകാര്യവല്‍ക്കരണത്തിന് എതിരെ കേന്ദ്രപൊതുമേഖലാസ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിലെ ജീവനക്കാര്‍ മൂന്നു മാസത്തിലേറെയായി സമരത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ നടക്കുന്ന സമരത്തിന് കേരളാ എന്‍.ജി.ഒ.യൂണിയന്റെ ഐക്യദാര്‍ഢ്യപ്രകടനം 2017 മാര്‍ച്ച് 13-ന് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.