കേരള എന്‍.ജി.ഒ  യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ എസ്.ഉഷാ കുമാരി എല്‍.മായ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സ. എ.എ. ബഷീര്‍ പ്രസിഡണ്ട്‌ പി.സി.ശ്രീകുമാര്‍ എന്നിവര്‍ അടക്കം നൂറോളം ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മുന്‍പ് ദുരിത ബാധിത പ്രദേശങ്ങളില്‍ യൂനിയന്‍റെ ദുരിതാശ്വാസം എത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു.