എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ ഏഴാം വാര്‍ഷിക സമ്മേളനം ഉപ്പള കൈകമ്പ പഞ്ചമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി സി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ എം പതാകയുര്‍ത്തി.സെക്രട്ടറി എം എസ് ജോസ് സ്വാഗതം പറഞ്ഞു, വി ശോഭ,കെ വി രമേശന്‍,വി ഉണ്ണികൃഷ്ണന്‍,ശാലിനി ടി എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം താലൂക്കിലെ ജനങ്ങളുടെ സ്വപ്നമായ മഞ്ചേശ്വരം സിവില്‍ സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്കിലെ വാഹന ഗതാഗത സൗകര്യമില്ലായ്മ മൂലം ഉള്‍പ്രദേശങ്ങളില്‍ ഏത്തപ്പെടാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സുരേന്ദ്ര.എം (പ്രസിഡന്റ് ), ധന്യ. എസ്, കൃഷ്ണന്‍.എം (വൈസ് പ്രസിഡണ്ടുമാര്‍), ജോസ് എം.എസ് (സെക്രട്ടറി ) മോഹനന്‍ എം, ഷെരീഫ് പി എ ( ജോയന്റ് സെക്രട്ടറിമാര്‍ ), സുഗുണകുമാര്‍ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു