കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക,
പി. എഫ്. ആര്. ഡി. എ. നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുക, സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.ജി.ഒ. യൂണിയന് സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പാലക്കാട് ജില്ലയില്‍ 81 യൂണിറ്റ് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ധര്‍ണ്ണ യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വി. ഏലിയാമ്മയും സിവില്‍ സ്റ്റേഷന് മുന്നില്‍ യൂണിയന് ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാറും, ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീറും പാലക്കാട് കോട്ട മൈതാനത്ത് യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം എസ്. ദീപയും മലമ്പുഴ ഐ. ഐ. ടി. ക്ക് മുന്നില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. മഹേഷും ജി. എസ്. ടി. ക്ക് മുന്നില്‍ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി എം. പ്രസാദും സിവില്‍ സ്റ്റേഷനില്‍ ഗ്രൗണ്ട്ഫ്ലോറില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനും വടക്കഞ്ചേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് മേരി സില്‍വെസ്റ്ററും ഒറ്റപ്പാലത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി പി. ജയപ്രകാശും വെറ്ററിനറി കോംപ്ലക്സില്‍ ധര്‍ണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. രാജേഷും, കണ്ണാടിയില്‍ എന്‍. വിശ്വംഭരനും, ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വി. മണിയും നെന്മാറയില് വച്ച് നടന്ന ധര്‍ണ്ണ പ്രവീണ്‍ കുമാറും ആലത്തൂര്‍ നടന്ന ധര്‍ണ്ണ ജി. ജിഷയും പട്ടാമ്പി ടൗണില്‍ അംഗം സുകു കൃഷ്ണനും പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനില്‍ മുഹമ്മദ് ഇസ്ഹാഖും മണ്ണാര്‍ക്കാട് ടൗണില്‍ ടി. പി. സന്ദീപും അഗളിയില്‍ കെ. പ്രദീപ് കുമാറും ഉദ്ഘാടനം ചെയ്തു.