കേരള എന്‍.ജി.ഒ.യൂണിയന്‍ വജ്രജൂബിലി പരിപാടികള്‍ക്ക് തുടക്കമായി. 27ന് രാവിലെ ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. 1962 ഒക്ടോബര്‍ 27,28 തിയ്യതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് എന്‍.ജി.ഒ.യൂണിയന്‍ രൂപീകരിച്ചത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 60-ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കമായാണ് പരിപാടി സംഘടിപ്പിച്ചത്. മെച്ചപ്പെട്ട വേതനഘടനക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തുടങ്ങി തൊഴില്‍ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള നിരന്തര സമരങ്ങള്‍ അനിവാര്യമായിരിക്കുന്ന വര്‍ത്തമാനകാലം വരെയുള്ള 60 വര്‍ഷക്കാലവും ത്യാഗപൂര്‍ണ്ണവും നിരന്തരവുമായ പ്രക്ഷോഭങ്ങള്‍ക്കാണ് സംഘടന നേതൃത്വം നല്‍കിയത്. അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസൗഹൃദ സിവില്‍സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
രാവിലെ 9.30ന് ജില്ലാ കേന്ദ്രത്തില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് പതാക ഉയര്‍ത്തി. രാവിലെ 10.30ന് ഏരിയ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ ഏരിയ സെക്രട്ടറി പി.വിശ്വനാഥന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സംസാരിച്ചു