Kerala NGO Union

കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ പത്തനംതിട്ടയിൽ എഫ് എസ് ഇ ടി ഒ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ല പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം കെ സതീഷ്, എ കെ പി സി ടി എ നേതാവ് ലിബൂസ് ജേക്കബ്ബ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, ജില്ലാ പ്രസിഡന്റ് ജി ബിനു കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ലക്ഷ്മി ദേവി, മാത്യു എം അലക്സ്, കെ ജി എൻ എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് , പി എസ് സി ഇ യൂണിയൻ ജില്ലാ സെക്രട്ടറി എ നിഷാദ് തുടങ്ങിയവർ നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *