Kerala NGO Union

 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പരിധിഇല്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് ആയി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പത്തനംതിട്ടയിൽ പ്രകടനവും യോഗവും നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്‌ ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, പ്രസിഡന്റ് ജി ബിനുകുമാർ, ട്രഷറർ എസ് ബിനു, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരികുമാർ, കെ ജി എൻ എ ജില്ലാ പ്രസിഡന്റ് ദീപ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ സ്വാഗതവും, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് പി ടി സാബു നന്ദിയും പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *